Advertisement

പ്രതിപക്ഷ നേതാവിനൊപ്പവും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്: സ്വപ്‌ന സുരേഷ്

July 9, 2020
Google News 2 minutes Read

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടുണ്ടെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷ് ട്വന്റിഫോറിനോട്. കഴിഞ്ഞ നാഷണൽ ഡേയിലാണ് അദ്ദേഹവുമായി വേദി പങ്കിട്ടത്. അന്ന് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു. അദ്ദേഹത്തിന് ഭക്ഷണം എടുത്ത് നൽകിയതുൾപ്പെടെ താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഡിപ്ലോമാറ്റിക് കാർഗോയുമായി തനിക്ക് വഴിവിട്ട ബന്ധമില്ല. കോൺസുൽ ജനറലിന്റെ അഡ്മിസ്‌ട്രേറ്റീവ് ജോലി മാത്രമാണ് ചെയ്തത്. ആ ജോലിയുടെ ബാഗമായി മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാക്കന്മാർ തുടങ്ങിയവരുമായി ഇടപെട്ടിട്ടുണ്ട്. ഔദ്യോഗികമായി മാത്രമാണ് അവരുമായി ഇടപെട്ടിട്ടുള്ളത്. കോൺസുൽ ജനറൽ പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും ചെയ്തിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു.

Read Also : ‘ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന് ഞാൻ വിളിച്ചിരുന്നു, എന്നാൽ കേസുമായി ബന്ധമില്ല’: സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ട്വന്റിഫോറിനോട്

ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ, തന്റെ കുടുംബത്തിലെ ആർക്കും വേണ്ടിയും ഒരു ശുപാർശയും നടത്തിയിട്ടില്ല. തന്റെ ഇടപെടൽകൊണ്ട് ഇവർക്കാർക്കും സർക്കാരിൽ ജോലി കിട്ടിയിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ലെന്നും സ്വപ്‌ന വിശദീകരിച്ചു.

Story Highlights Swapna suresh, Ramesh chennithala, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here