Advertisement

കെകെ മഹേശന്റെ ആത്മഹത്യ കേസ് പ്രത്യേക അന്വേഷണ സംഘം ഉടൻ ഏറ്റെടുക്കും

July 9, 2020
Google News 2 minutes Read

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ കേസ് പ്രത്യേക അന്വേഷണ സംഘം ഉടൻ ഏറ്റെടുക്കും. കേസ് അന്വേഷണം പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്ന് മാരാരിക്കുളം പൊലീസ് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് പ്രത്യേക സംഘത്തിനെ ഏൽപ്പിക്കുന്നത്.

Read Also : കെകെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കുന്ന സംഘത്തിന്മേൽ വെള്ളാപ്പള്ളി നടേശൻ സമ്മർദ്ദം ചെലുത്തുന്നതായി കുടുംബം

കെകെ മഹേശന്റെ ആത്മഹത്യ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കുടുംബം ആദ്യഘട്ടം മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചൂണ്ടികാണിച്ചു മുഖ്യമന്ത്രിക്ക് നിവേദനവും കൈമാറിയിരുന്നു. മാരാരിക്കുളം പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഇവർക്ക് മേൽ വെള്ളാപ്പള്ളി ഉൾപ്പടെയുള്ളവരുടെ സമർദ്ദമുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.

ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് മാരാരിക്കുളം പൊലീസ് തന്നെ ഇന്നലെ ഡിജിപിക്ക് കത്ത് നൽകി. കൊവിഡ് പ്രവർത്തനങ്ങളും വെല്ലുവിളി ഉയർത്തുന്നതായി കത്തിൽ പറയുന്നു. ലോക്കൽ പൊലീസ് കേസ് ഒഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കും. നിലവിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെ 70ഓളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights kk mahesan, suicide case, special inestigation team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here