കുട്ടികളിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത; പഠിക്കാൻ ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതി

r sreelekha

കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ച് പഠിക്കാൻ സമിതിയ്ക്ക് രൂപം നൽകി. അഗ്നിരക്ഷാ സേനാ മേധാവി ആർ ശ്രീലേഖയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതിയെക്കുറിച്ച് പറഞ്ഞത്. കൂടാതെ മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി ‘ചിരി’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ഫോൺ വഴി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉപയോഗിച്ച് കൗൺസിലിംഗ് നൽകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക്

കൊവിഡും ലോക്ക് ഡൗണും കാരണം വിദ്യാലയങ്ങൾ അടച്ചതോടെ കൂട്ടുകാരുടെ കൂടെ ഇടപഴകാൻ കുട്ടികൾക്ക് കഴിയുന്നില്ല. ഇത് മാനസിക സമ്മർദം മുറുകാൻ കാരണമാകുന്നുവെന്നും മുഖ്യമന്ത്രി. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ മുതിർന്നവർ ചെലുത്തണം. മുതിർന്നവരെ കൈകാര്യം ചെയ്യുന്നത് പോലെ കുട്ടികളെ കൈകാര്യം ചെയ്യരുത്. കുട്ടിയെ തിരുത്താൻ വേണ്ടിയുള്ള ഇടപെടലുകൾ മനസിനെ മുറിവേൽപ്പിച്ചുകൊണ്ട് ആകരുത്. പൊതുവെ ശ്രദ്ധിക്കേണ്ടതാണ് ഇക്കാര്യം. നന്മ ലക്ഷ്യമാക്കിയാണ് ഇടപെടലുകൾ എങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് 25 വരെയുള്ള കണക്കിൽ 28 വയസിൽ താഴെയുള്ള 66 കുട്ടികളാണ് സ്വയം ജീവൻ വെടിഞ്ഞത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലുകളാണ്. കുട്ടിയുടെ നന്മ ആഗ്രഹിച്ചുള്ള ഇടപെടലുകളാണ് അമ്മ, അച്ഛൻ, കുട്ടിക്ക് വേണ്ടപ്പെട്ടവർ എന്നിവർ നടത്തുന്നത്. എന്നാലും കുട്ടിയുടെ മാനസിക അവസ്ഥ കൂടി കണക്കാക്കി ഇടപെടണമെന്നും മുഖ്യമന്ത്രി.

Story Highlights students suicide, committee, r sreelekha ips, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top