മോഷ്ടിച്ച കാറുമായി പാഞ്ഞ മോഷ്ടാക്കൾ പരസ്പരം കാറിടിച്ച് അപകടത്തിൽപ്പെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

മോഷ്ടിച്ച കാറുമായി പാഞ്ഞ മോഷ്ടാക്കൾ പരസ്പരം കാറിടിച്ച് അപകടത്തിൽപ്പെട്ടു. ഒടുവിൽ പൊലീസ് പിടിയിലുമായി. അമേരിക്കയിലെ ന്യൂബർഗിലാണ് സംഭവം.
റാൻഡ് ലീ കൂപ്പർ എന്ന 27 കാരനാണ് ലാൻഡ് ക്രൂസർ മോഷ്ടിച്ചത്. ക്രിസ്റ്റിൻ നിക്കോൾ എന്ന 25 കാരിയാണ് ടൊയോട്ടയുടെ മോഷ്ടാവ്. ജൂലൈ അഞ്ചിനാണ് ഒരു ലാൻഡ് ക്രൂസർ മോഷണം പോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. മോഷ്ടിക്കപ്പെട്ട ലാൻഡ് ക്രൂസർ നിരത്തിൽ പൊലീസ് കണ്ടെത്തിയതിന് തുടർന്ന് റാൻഡി ശരവേഗത്തിൽ കാറുമെടുത്ത് പാഞ്ഞു. ഇതൊന്നുമറിയാതെ എതിരെ ടൊയോട്ടയും ഓടിച്ച് വന്ന നിക്കോളിനെ റാൻഡി ഇടിച്ചുതെറിപ്പിച്ചു.
അപകടത്തിന് ശേഷമാണ് മോഷണം പോയ ടൊയോട്ടയിലാണ് റാൻഡിയുടെ ലാൻഡ് ക്രൂസർ ഇടിച്ചതെന്ന വിചിത്ര സത്യം പൊലീസ് മനസിലാക്കുന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ക്രിസ്റ്റിൻ നിക്കോൾ ടൊയോട്ട കാർ മോഷ്ടിക്കുന്നത്.

ന്യൂബർഗ് പൊലീസ് സേനയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഇത്തരത്തിലൊരു അറസ്റ്റ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights – Two Thieves Both Driving Stolen Cars Crashed Into Each Other
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here