കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയ്‌നിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വികാസ് ദുബെയെ കണ്ടെത്തുന്നവർക്കായി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് വികാസ് ദുബെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും നടത്തിയ വെടിവയ്പിൽ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കൽ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലിലാണ് ഇയാൾ ഒളിച്ച് താമസിച്ചിരുന്നത്. പൊലീസ് ഇവിടെ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ കടന്നുകളയുകയായിരുന്നു.
Read Also : വികാസ് ദുബെയുടെ അനുയായിയെ പൊലീസ് വെടിവച്ച് കൊന്നു
വികാസ് ദുബെയെ പിടികൂടുന്നവർക്കായി രണ്ടര ലക്ഷം രൂപയായിരുന്നു ഉത്തർപ്രദേശ് പൊലീസ് ആദ്യം പ്രഖ്യാപിച്ചത്. ഇത് പിന്നീട് അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.
Story Highlights – Vikas dubey, Gangster