വികാസ് ദുബെയുടെ അനുയായിയെ പൊലീസ് വെടിവച്ച് കൊന്നു

amar dubey shot dead

കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെയുടെ വലംകയ് അമർ ദുബെയെ പൊലീസ് വെടിവച്ചു കൊന്നു. ബുധനാഴ്ച രാവിലെയാണ് ഹാമിർപുറിൽ നടന്ന ഏറ്റുമുട്ടലിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അമറിനെ വധിച്ചത്.

അതിർത്തിയിൽ അമർ ദുബെയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് മൗദാഹയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഒളിച്ചുകടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ പൊലീസ് വെടിവച്ച് കൊല്ലുന്നത്. ഇയാളുടെ ബാഗിൽ നിന്ന് ഓട്ടോമാറ്റിക് തോക്ക് പിടികൂടിയിട്ടുണ്ട്.

Read Also : കാൺപൂർ ഏറ്റുമുട്ടൽ : ഗുണ്ടാനേതാവ് വികാസ് ദുബെയുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം ഇരട്ടിയാക്കി യുപി പൊലീസ്

കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അമർ ദുബെ. 25,000 രൂപയാണ് അമറിന്റെ തലയ്ക്ക് ഇനാമായി പൊലീസ് പ്രഖ്യാപിച്ചിരുന്നത്.

Story Highlights amar dubey shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top