കാൺപൂർ ഏറ്റുമുട്ടൽ : ഗുണ്ടാനേതാവ് വികാസ് ദുബെയുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം ഇരട്ടിയാക്കി യുപി പൊലീസ്

UP Police increase prize money for Vikas Dubey

കാൺപൂർ ഏറ്റമുട്ടൽ കേസിലെ പ്രതിയായ ഗുണ്ടാനേതാവ് വികാസ് ദുബെയുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം ഇരട്ടിയാക്കി ഉത്തർ പ്രദേശ് പൊലീസ്. രണ്ടര ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു യുപി പൊലീസ് പ്രഖ്യാപിച്ച തുക.

അതേസമയം, ചൗഭേപൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചു. ഗുണ്ടാനേതാവ് വികാസ് ദുബെയുമായി ബന്ധമുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഇതേ സ്റ്റേഷനിലെ എസ്ഒയ്ക്ക് നേരത്തെ സസ്‌പെൻഷൻ നൽകിയിരുന്നു. സസ്‌പെൻഷനിലായ എസ് ഐ കുൻവാർപാൽ, എസ് ഐ കൃഷ്ണ കുമാർ ശർമ, കോൺസ്റ്റബിൾ രാജീവ് എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് കാൺപൂർ എസ്എസ്പി പറഞ്ഞു.

Read Also : കാൺപൂരിൽ വെടിവയ്പ്; എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2001ൽ ശിവ്‌ലി പൊലീസ് സ്‌റ്റേഷനിൽ വച്ച് മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബേയ്ക്ക് വേണ്ടിയുള്ള റെയ്ഡിലായിരുന്നു വെടിവയ്പ്. സന്തോഷ് ശുക്ല രാജ്‌നാഥ് സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. കാൺപൂർ ദേഹട്ടിലെ ശിവ്‌ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബ്രികു ഗ്രാമത്തിലായിരുന്നു പൊലീസ് സംഘത്തിന്റെ പരിശോധന. എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

Story Highlights- UP Police increase prize money for Vikas Dubey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top