കാൺപൂരിൽ വെടിവയ്പ്; എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു. കാൺപൂരിലാണ് സംഭവം. 12ഓളം പൊലീസുകാർക്ക് പരുക്കുണ്ട്. റെയ്ഡിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും വെടിവയ്പിൽ കൊല്ലപ്പെട്ടു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം പരിശോധന നടത്തി വരികയാണ്.

Read Also: ചൈനയെ പരസ്യമായി വെല്ലുവിളിച്ച് അമേരിക്ക; ദശീയ സുരക്ഷാ നിയമത്തിനെതിരെ ബിൽ പാസാക്കി

2001ൽ ശിവ്‌ലി പൊലീസ് സ്‌റ്റേഷനിൽ വച്ച് മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബേയ്ക്ക് വേണ്ടിയുള്ള റെയ്ഡിലായിരുന്നു വെടിവയ്പ്. സന്തോഷ് ശുക്ല രാജ്‌നാഥ് സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. കാൺപൂർ ദേഹട്ടിലെ ശിവ്‌ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബ്രികു ഗ്രാമത്തിലായിരുന്നു പൊലീസ് സംഘത്തിന്റെ പരിശോധന. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോടും അഡീഷണൽ ചീഫ് സെക്രട്ടറിയോടും റിപ്പോർട്ട് തേടി. കുറ്റവാളികൾക്ക് എതിരെ കനത്ത നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ്.

kanpur shoot out, 8 police men died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top