സ്വർണക്കടത്ത് കേസ്; ഹൈക്കോടതിയിൽ എൻഐഎ അഭിഭാഷകന് എതിരെ കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്ത്. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും
സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം അജയ്‌ക്കെതിരെയാണ് ആക്ഷേപം.
അതേസമയം ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് എൻഐഎ വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും ആയുധക്കടത്ത് ഉൾപ്പെടെ സംശയിക്കാമെന്നും എൻഐഎ. കേസിൽ യുഎപിഎ ചുമത്തിയേക്കും.
Read Also : പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി
കേസിലെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്‌നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നാണ് വിവരം. സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.
തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്വപ്‌നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സ്വപ്‌നയുമായുള്ള സുഹൃത്ത് ബന്ധം സന്ദീപിന്റെ അമ്മ ഉഷ സ്ഥിരീകരിച്ചിരുന്നു. 2018, 2019 വർഷങ്ങളിലെ സർക്കാർ പരിപാടികൾ കസ്റ്റംസ് പരിശോധിക്കും. സ്വർണക്കടത്തിന് സർക്കാർ പരിപാടികൾ മറയാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.
കൂടാതെ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ് ഹരിരാജ് കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. തനക്ക് കള്ളക്കടത്തിൽ പങ്കില്ലെന്ന് ഹരിരാജ് കസ്റ്റംസിനോട് പറഞ്ഞു. നയതന്ത്ര ബാഗ് വിട്ടുനൽകാൻ ആരെയും വിളിച്ചില്ലെന്നും ഹരിരാജ്.
Story Highlights – gold smuggling case, customs, nia advocate allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here