ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ISCE, ICS Exam Results Published

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരുന്ന സിഐസിഇ പരീക്ഷ കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു.

2,07,902 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഐസിഎസ്ഇ പരീക്ഷ എഴുതിയത്. ഇതില്‍ 112,668 വിദ്യാര്‍ത്ഥികള്‍ ആണ്‍കുട്ടികളും 95,234 വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളുമാണ്. പരീക്ഷ എഴുതിയവരില്‍ 2,06,525 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്.

Story Highlights ICSE, ICS Exam Results Published

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top