ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും

ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ് സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. www.cisce.org വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും, വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലമറിയാം. ICSE ഫലത്തിനായി ICSE ഏഴക്ക ഐഡി നമ്പർ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്. ഐഎസ് സി വിദ്യാർത്ഥികൾ ISC ഏഴക്ക ഐഡി നമ്പർ SMS ചെയ്യണം.
Story Highlights – icse, isc exam result
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here