Advertisement

സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ

July 10, 2020
Google News 1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ രാജേഷ് കുമാർ. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്‌ന ചിന്തിച്ചിട്ടില്ല. അവർ ചെയ്ത രാജ്യദ്രോഹം എന്തെന്ന് അറിയില്ല. സ്വപ്‌നയുടെ ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും അഭിഭാഷകൻ പ്രതികരിച്ചു.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൻഐഎ കേസ് ഏറ്റെടുത്തതായി കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേന്ദ്രത്തിന് വേണ്ടി അഡ്വക്കേറ്റ് രവിപ്രകാശ് ആണ് കോടതിയിൽ ഹാജരായത്.

Read Also :പ്രതിപക്ഷ നേതാവിനൊപ്പവും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്: സ്വപ്‌ന സുരേഷ്

എൻഐഎ ഏറ്റെടുത്ത കേസ് ആയതുകൊണ്ട് തന്നെ ഹൈക്കോടതി കേസ് കേൾക്കരുത് എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എൻഐഎ കോടതിയാണ് പരിഗണിക്കേണ്ടത്. ഹൈക്കോടതിയല്ല എന്നും കേന്ദ്രം പറയുന്നു.കേസ് എൻഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെയാണ് ഉത്തരവിറക്കിയത്.

Story Highlights Swapna suresh, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here