Advertisement

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി കേസെടുക്കും

July 10, 2020
Google News 1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി കേസെടുക്കുമെന്ന് സൂചന. കേസ് അന്വേഷിക്കാനുള്ള എൻഐഎ തീരുമാനം യുഎഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. യുഎപിഎയിലെ 15,16,17,18 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

കസ്റ്റംസ് അന്വേഷണം സർക്കാർ പരിപാടികളിലേക്കാണ്. രാജ്യാന്തര ബന്ധമുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വർണക്കടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റംസിന് എൻഐഎ സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ പിടികൂടാൻ സഹായം നൽകിയേക്കും. സ്വർണത്തിന്റെ ഉറവിടം, കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാർഗങ്ങൾ, പതിവായി സ്വർണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വർണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിന് പുറമെ ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നുണ്ട്, സംസ്ഥാനത്തിന് പുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ എൻഐഎ അന്വേഷിക്കും.

Read Also : ജീവനക്കാർക്ക് തൊഴിൽ നിഷേധിച്ച് കോഴിക്കോട് ജില്ലാ കൃഷി ഫാം

ആദ്യം മുതലെ മറ്റ് ഉദ്ദേശങ്ങൾ സ്വർണക്കടത്തിന് ഉണ്ടാകാമെന്ന് സൂചനകളുണ്ടായിരുന്നു. വേണ്ടി വന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തുമെന്ന് കേന്ദ്രം നേരത്തെ സൂചന നൽകിയിരുന്നു.

അതേസമയം ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തി. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം അജയ്‌ക്കെതിരെയാണ് ആക്ഷേപം.

Story Highlights gold smuggling, nia, uapa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here