ജീവനക്കാർക്ക് തൊഴിൽ നിഷേധിച്ച് കോഴിക്കോട് ജില്ലാ കൃഷി ഫാം

calicut agricultural farm

കാഷ്വൽ ജീവനക്കാർക്ക് തൊഴിൽ നിഷേധിച്ച് കോഴിക്കോട് ജില്ലാ കൃഷി ഫാം. നാല് മാസമായി തൊഴിലില്ലാതായതോടെ 68 കുടുബങ്ങളാണ് പ്രതിസന്ധിയിലായത്. തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്ന കൃഷി വകുപ്പിന്റെ ഉത്തരവ് നിലനിൽക്കെയാണ് തൊഴിൽ നിഷേധം. സംഭവത്തിൽ സർക്കാർ സ്ഥാപനത്തിനെതിരെ ജീവനക്കാർക്കൊപ്പം സിഐടിയുവും പ്രതിഷേധത്തിലാണ്.

Read Also : സ്വർണക്കടത്ത് കേസ്; ഹൈക്കോടതിയിൽ എൻഐഎ അഭിഭാഷകന് എതിരെ കസ്റ്റംസ്

കോഴിക്കോട് കൂത്താളിയിലാണ് ജില്ലാ കൃഷി ഫാം പ്രവർത്തിക്കുന്നത്. വിത്തുൽപാദനം അടക്കം ഇവിടെ നടക്കുന്നു. 2011 ലാണ് 127 പേരെ ദിവസ വേതനത്തിന് നിയമിച്ചത്. ഇതിൽ 59 പേർക്ക് സ്ഥിര നിയമനം നൽകി. ശേഷിക്കുന്ന 68 പേർക്കാണ് കഴിഞ്ഞ നാല് മാസമായി തൊഴിൽ നിഷേധിച്ചത്. തൊഴിലുണ്ടായിട്ടും, ജോലിക്ക് നിയോഗിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

കാഷ്വൽ ജീവനക്കാർക്ക് 15 ദിവസത്തെ തൊഴിൽദിനം ഉറപ്പ് വരുത്തണമെന്ന് കൃഷി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അധികൃതർ ഉത്തരവ് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തിൽ നടത്തിയ പ്രതിഷേധ സമരത്തിനെതിരെ പെരുവണ്ണമൂഴി പൊലീസ് കേസെടുത്തു. ലോക്ക് ഡൗണിനിടെ, ആകെയുള്ള തൊഴിൽ നഷ്ടമായതോടെ വലിയ പ്രതിസന്ധിയിലാണ് ജീവനക്കാർ.

Story Highlights kozhikkode, district agricultural farm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top