Advertisement

കോട്ടയം ജില്ലയിൽ 15 പേർക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ നാലു പേർക്ക് രോഗം

July 11, 2020
Google News 2 minutes Read

ആരോഗ്യ പ്രവർത്തകയും സമ്പർക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉൾപ്പെടെ 15 പേർക്കു കൂടി കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻരെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ഇവരുടെ ബന്ധുവായ വെച്ചൂർ സ്വദേശിനിക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

പാറത്തോട്ടിൽ മസ്‌കറ്റിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർ രോഗബാധിതരായി. രോഗം ബാധിച്ചവരിൽ 13 പേർ ഹോം ക്വാറന്റീനിലും ഒരാൾ ക്വാറന്റീൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. എട്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരിൽ മൂന്നു പേർ പത്തു വയസിൽ താഴെയുള്ള കുട്ടികളാണ്.

ജില്ലയിൽ ആറു പേർകൂടി രോഗമുക്തരായി. നിലവിൽ 134 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം ജനറൽ ആശുപത്രി-36, പാലാ ജനറൽ ആശുപത്രി- 27, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -24, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

Story Highlights covid confirmed 15 , in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here