കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് കശ്മീരിലെ നോർത്ത്, സെൻട്രൽ മേഖലകളിൽ കർശന സുരക്ഷ ഏർപ്പെടുത്തി.
ആക്രമണത്തിന് പദ്ധതിട്ടിരിക്കുന്നത് ലഷ്‌കറെ തോയ്ബയാണെന്നും ബാരാമുള്ളയിലെ പഠാൻ മേഖലയിലെ ദേശീയപാതയിൽ സുരക്ഷാസേനയുടെ വാഹനത്തിന് നേരെ ബോംബ് ആക്രമണം ഉണ്ടായേക്കാമെന്നുമാണ് റിപ്പോർട്ട്.
ആക്രമണം നടത്തേണ്ട പ്രദേശത്തെ സംബന്ധിച്ച വിവരങ്ങൾ തീവ്രവാദികളെ സഹായിക്കുന്ന ഓവർ ഗ്രൗണ്ട് വർക്കർമാർ ശേഖരിച്ചു. പാക് പൗരനായ റഹ്മാൻ ഭായ് എന്നയാളാണ് ആക്രമണത്തിന്റെ ആസൂത്രകൻ. കശ്മീരിലെ നാകയിൽ ആക്രമണം നടത്താൻ ആംബുലൻസിൽ തീവ്രവാദകളെ എത്തിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു.
പത്താൻ, സോപോർ, ഹന്ദ്വാര തുടങ്ങിയ മേഖലകളിൽ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സൈനിക വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഹൈവേയിൽ കർശന പരിശോധന ഉണ്ടായിരിക്കണമെന്നാണ് നിർദേശം.
അതിനിടെ, സിൽവർ നിറത്തിലുള്ള മാരുതി ആൾട്ടോ കാർ ബാരാമുള്ളയിൽ നിന്ന് കാണാതായതായതിന്റെ അടിസ്ഥാനത്തിൽ കാർ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും സുരക്ഷാസേന പരിശോധിക്കുന്നുണ്ട്.
Story Highlights – Intelligence reports, Pulwama model terrorist attack, planned in Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here