Advertisement

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

July 11, 2020
Google News 2 minutes Read
uae gold

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയ്ക്ക് അന്വേഷണ ചുമതല. കളിയിക്കാവിള കേസ് അന്വേഷണ തലവനായിരുന്നു. നിലവില്‍ സി.രാധാകൃഷ്ണ പിള്ള ചെന്നൈയില്‍ ആണുള്ളത്. കൊച്ചിയിലെത്തിയ ശേഷം അന്വേഷണം ഏറ്റെടുക്കും.
ഭീകരവാദ ബന്ധം, സാമ്പത്തിക സുരക്ഷ എന്നിവ എന്‍ഐഎ അന്വേഷിക്കും.

അതേസമയം, കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു.

107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളം വഴി എത്തിയെന്നതാണ് വിവരം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്തമായി തുടരുകയാണ്. വിഐപികള്‍ വിദേശത്തേക്ക് പോവുകയും വരുകയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുണ്ട്. ഈ ബാഗ് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണം കടത്തുന്നതായി പല തവണ സംശയം തോന്നിയെങ്കിലും ഡിആര്‍ഐ അത് പരിശോധിക്കാന്‍ തയാറായില്ല. നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്നു കരുതിയാണ് ഇത്തരം പരിശോധന നടത്താതിരുന്നത്.

Story Highlights Thiruvananthapuram gold smuggling case, NIA Cochin Unit DySP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here