നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ്

നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് കൊവിഡ്.
അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ കുടുംബാംഗങ്ങൾക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇവരെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ബോളിവുഡിലെ സൂപ്പർ താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താരങ്ങൾ ട്വിറ്ററിലൂടെ തന്നെ ഇക്കാര്യം വ്യക്തമാക്കി.
Read Also : അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു
അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചൻ, അഭിഷേക് ബച്ചന്റെ ഭാര്യ ഐശ്വര്യ റായ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളുടേയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Story Highlights – actor anupam kher family tests covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here