ഐശ്വര്യ റായ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.
ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നലെ രാത്രി തന്നെ പോസിറ്റീവായി.
റാപ്പിഡ് ആന്റിജൻ കിറ്റിലൂടെയാണ് ജയാ ബച്ചന്റെ സ്രവം പരിശോധിച്ചത്. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയെങ്കിലും ജയാ ബച്ചനോട് 4 ദിവസം ക്വാറന്റീനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ക്വാറന്റീൻ കാലാവധിക്ക് ശേഷം വീണ്ടും സ്രവം പരിശോധനയ്ക്ക് ആയക്കും.
അതേസമയം, കോർപറേഷൻ അധികൃതർ അമിതാഭ് ബച്ചന്റെ വീട്ടിൽ അണുനശീകരണം നടത്തിയിട്ടുണ്ട്. ഇന്ന് മുതൽ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. റോഡുകൾ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത പ്രദേശത്ത് ഉറപ്പുവരുത്തും.
Story Highlights – aiswarya rai tests covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here