ആന്റോ ആന്റണി എംപിയും കെ.യു ജനീഷ് കുമാർ എംഎൽഎയും ക്വാറന്റീനിൽ

anto antony ku jenish kumar under quarantine

പത്തനംതിട്ട എം.പി ആന്റോ ആന്റണിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്റീനിൽ. ആർടി ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരുെ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആർടി ഓഫിസിലെ ജീവനക്കാനൊപ്പം ഇരുവരും ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.

സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല. ആറ് ദിവസത്തിനിടെ 39 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കുമ്പഴ, കുലശേഖരപതി മേഖലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇവിടെ ഇതുവരെ 286പേർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൽ 28 പേർക്ക് രോഗം പോസിറ്റീവായി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top