സ്വപ്നയും സന്ദീപും കേരളം വിട്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സ്വപ്നയും സന്ദീപും കേരളം വിട്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടകയിൽ സിപിഎഎമ്മിന് സ്വാധീനമുള്ള മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസ് ഈ മേഖലയിലാണെന്നും കെ സുരേന്ദ്രൻ കാസർഗോഡ് പറഞ്ഞു.

കേരള പൊലീസിന്റെയും സിപിഐഎമ്മിന്റെയും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തുമായി നേരത്തെ തന്നെ സിപിഐഎം ലീഗ് സഹകരണം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസിലും സംരക്ഷിച്ചത് പിണറായിയാണെന്നും കള്ളക്കടത്തിൽ ലീഗും സിപിഐഎമ്മും പരസ്പര സഹായ സഹകരണ സംഘമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights k.surendran, pinarai vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top