തൃശൂരിൽ ഇന്ന് 19 പേർക്ക് കൊവിഡ്; 20 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 19 പേരിൽ 10 പേർ സെന്റിനൽ സർവ്വെലൻസിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്.
ജൂലൈ 4 ന് ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (35 പുരുഷൻ), ജൂലൈ 3 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24, സ്ത്രീ), (4, പെൺകുട്ടി), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25, പുരുഷൻ), ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43, പുരുഷൻ),ബാംഗ്‌ളൂരുവിൽ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷൻ), ജൂൺ 28ന് മസ്‌ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24, പുരുഷൻ), ജൂൺ 26ന് ബീഹാറിൽ നിന്ന് ഇരിങ്ങാലക്കുട കെഎസ്ഇ എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23, പുരുഷൻ),(25, പുരുഷൻ), ഇരിങ്ങാലക്കുട കെഎസ്ഇ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59, പുരുഷൻ), (55, പുരുഷൻ) , മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷൻ), ജൂൺ 24ന് കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആൺകുട്ടി), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷൻ), നായ്ക്കുളം സ്വദേശി(27, പുരുഷൻ), മേത്തല സ്വദേശി(19, പുരുഷൻ), ജൂലൈ 8 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24, പുരുഷൻ) എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14238 പേരിൽ 14000 പേർ വീടുകളിലും 238 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.
Read Also : തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ
അതേസമയം സംസ്ഥാനത്ത് ഇന്ന് 435 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 206 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Story Highlights – covid, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here