Advertisement

പൊന്നാനിയിൽ രോഗ വ്യാപനം കൂടുന്നു; കർശന നടപടികളുമായി പൊലീസ്

July 12, 2020
Google News 1 minute Read

മലപ്പുറം പൊന്നാനിയിൽ രോഗ വ്യാപനം കൂടൂന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. അവശ്യവസ്‌ക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.

കനത്ത ജാഗ്രതയിലാണ് പൊന്നാനിയും പരിസര പ്രദേശങ്ങളും. സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്ക് എതിരെ പൊലീസ് നടപടി കർശനമാക്കി. പുതുതായി 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 24 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനാൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേസമയം, ജില്ലയിലെ മറ്റിടങ്ങളിലേക്ക് കൊവിഡ് വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. പെരിന്തൽമണ്ണയിലെ ഡെയ്ലി മാർക്കറ്റ് മൂന്നുദിവസത്തേക്ക് താത്കാലികമായി അടച്ചു. മംഗളൂരുവിൽ നിന്നും പെരിന്തൽമണ്ണയിലെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാർക്കറ്റ് അടച്ചത്. തുറന്ന കടകൾക്കുമുന്നിൽ നിയന്ത്രണം പാലിക്കാതെ കുട്ടംകൂടിയവരെ പൊലീസ് അകലം പാലിപ്പിച്ചു. വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരെ കണ്ടെത്തി താക്കീതും ചെയ്ത് വിടുകയാണ്.

Story Highlights Ponnai, police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here