Advertisement

ഫാസൽ ഫരീദിനെ വിട്ടുകിട്ടാൻ എൻഐഎ യുഎഇയോട് ആവശ്യപ്പെടും

July 12, 2020
Google News 2 minutes Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫാസൽ ഫരീദിനായി എൻഐഎ അന്വേഷണം നടത്തുന്നു. ഫാസലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഫാസൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫാസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ.

Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ ആസ്ഥാനത്ത് എത്തിച്ചു

സ്വർണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയിൽ ആണ് ഫാസലിന്റെ വീട്. 19ാം വയസിൽ ഗൾഫിലേക്ക് പോയ ഫാസൽ 2003ൽ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വർണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം.

അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഇവരെ വൈകീട്ട് നാല് മണിക്ക് എൻഐഎ കോടതിയിൽ എത്തിക്കും. എൻഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

Story Highlights gold smuggling, nia, uae, fasil farid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here