തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ ആസ്ഥാനത്ത് എത്തിച്ചു

swapna suresh and sandeep nair reached nia office

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഇവരെ വൈകീട്ട് നാല് മണിക്ക് എൻഐഎ കോടതിയിൽ എത്തിക്കും. എൻഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

Posted by 24 News on Sunday, July 12, 2020

സ്വപ്‌നയെയും സന്ദീപിനെയും എത്തിക്കുന്നതിന് മുമ്പേ തന്നെ എൻഐഎ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. എന്നിട്ടും യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിഷേധക്കാരെ തടുക്കാൻ പൊലീസ് ബുദ്ധിമുട്ടി. പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്നലെ രാത്രി പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിക്ക് പുറപ്പെടുന്നത്. രണ്ട് വണ്ടികളിലായാണ് സംഘം പുറപ്പെട്ടത്. യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്.

Story Highlights swapna suresh and sandeep nair reached nia office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top