മഹാരാഷ്ട്രയിൽ കൊവിഡ് മരുന്ന് ലഭിക്കാൻ ആധാറും പരിശോധനാ ഫലവും നിർബന്ധമാക്കി

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം. മരുന്നിന് ക്ഷാമം വന്നതിന്റെ അടിസ്ഥാനത്തിൽ, ആധാർ കാർഡും കൊവിഡ് പോസിറ്റീവ് പരിശോധനാഫലത്തിനും പുറമേ ഡോക്ടറുടെ കുറിപ്പടിയും ഫോൺ നമ്പറും ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ മരുന്ന് ലഭിക്കുകയുള്ളു.

മാത്രമല്ല, കരിഞ്ചന്തയിൽ മരുന്നുകൾക്ക് വലിയ തോതിൽ വില ഉയർന്നിരുന്നു. കരിഞ്ചന്തയിൽ മരുന്ന് വിൽപന നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന്, വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്നും അമിത തുക ഈടാക്കിയാൽ ഹെൽപ്പ് ലൈൻ മുഖേന പരാതി ബോധിപ്പിക്കാമെന്നും മന്ത്രി രാജേന്ദ്ര ഷിങ്ക്‌നെ വ്യക്തമാക്കി.

Story Highlights covid, medicine, maharastra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top