കൊല്ലത്ത് രണ്ട് കൊവിഡ് ബാധിതർ മരിച്ചു

kollam covid

കൊല്ലം ജില്ലയിൽ രണ്ട് കൊവിഡ് ബാധിതർ മരിച്ചു. മരിച്ചത് വാളത്തുങ്കൽ സ്വദേശിയും പള്ളിമൺ സ്വദേശിനിയുമാണ്. രണ്ട് പേരും 70ൽ അധികം വയസ് പ്രായമുള്ളവരായിരുന്നു.

മരിച്ചരിൽ ഒരാൾ വാളത്തുങ്കൽ സ്വദേശിയായ ത്യാഗരാജൻ (74) ആണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ത്യാഗരാജൻ.

Read Also : കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു

മരിച്ച രണ്ടാമത്തെയാൾ പള്ളിമൺ സ്വദേശിനിയായ ഗൗരിക്കുട്ടിയാണ്. 75 വയസായിരുന്നു. ഗൗരിക്കുട്ടിയ്ക്ക് രോഗം കണ്ടെത്തിയത് മരണശേഷം നടത്തിയ പരിശോധനയിലാണ്. ഇവരെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ വേണുഗോപാലിന്റെ ഭാര്യയാണ്. ഇവരുടെ മകനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലെത്തിച്ച് ആംബുലൻസ് ജീവനക്കാർ, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ 11.30യോടെ നാട്ടുകാരാണ് കാവിൽകടവ് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

Story Highlights covid, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top