രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി കോൺഗ്രസ് വിടുമെന്ന് സൂചന

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയെ തുടർന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി ബിജെപിയിൽ ചേരുന്നുവെന്ന് സൂചന. 25 എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ തങ്ങുന്നുണ്ടെന്നാണ് വിവരം. മുതിർന്ന നേതാവ് കപിൽ സിബൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തരമായ സാഹചര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വൈകിട്ട് എട്ട് മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി അതിർത്തിയിലെ ഗുഡ്ഗാവിൽ എംഎൽഎമാർ തങ്ങുന്നുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നും ഉടൻ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
Read Also : ഉത്തർ പ്രദേശിൽ രണ്ട് മന്ത്രിമാർക്കും കർണാടകയിൽ ഒരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു
നേരത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ മാറ്റണമെന്ന് ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഹൈക്കമാൻഡിനോടാണ് സച്ചിൻ പൈലറ്റ് ആവശ്യമുന്നയിച്ചത്. അടിയന്തിരമായി ഗെഹ്‌ലോട്ടിനെ മാറ്റണമെന്നാണ് ആവശ്യം.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന സർക്കാരിന് ഭീഷണികളൊന്നും ഇല്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ പാർട്ടിക്ക് സാധിക്കുമെന്ന് ഒരു മാധ്യമത്തോട് വേണുഗോപാൽ പറഞ്ഞു. എന്നാൽ എംഎൽഎമാർ പാർട്ടിക്ക് എതിരെ തിരിഞ്ഞെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യയ്ക്തമാക്കി. എന്നാൽ സച്ചിൻ പൈലറ്റ് ചില വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ.
Story Highlights – ashok gahlot, sachin pilot, bjp , rajasthan political crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here