പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേറ്റ് പൂന്തുറ നിവാസികൾ; വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രി

സൂപ്പർ സ്‌പ്രെഡിനെത്തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പൂന്തുറയിൽ, കൊവിഡ് പ്രതിരോധ പ്രവർത്തകരെ പൂക്കൾ വിതറി വരവേറ്റ് നിവാസികൾ. ആളുകൾ ഹർഷാരവത്തോടെ ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്നത് കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി വിഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

‘സൂപ്പർ സ്‌പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്.

സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്’- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഈ ദൃശ്യം കാണുമ്പോൾ ഏറെ ആശ്വാസം തോന്നുന്നു. പ്രളയത്തിന്റെ നാളുകളിൽ നാടിനെ രക്ഷിക്കാൻ ഈ പ്രദേശത്തെ നിരവധി പ്രവർത്തകർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം നമ്മുടെയെല്ലാം മനസിലുണ്ട്. തുടർന്നുള്ള നാളുകളിലും ആ ഒത്തൊരുമയോടെ കൊവിഡ് ബാധയിൽ നിന്ന് നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാം. കൊവിഡ് അതിജീവന പ്രക്രിയയിൽ കാസർഗോഡ് മാതൃക ഇന്ന് ആത്മാഭിമാനത്തോടെ പറയുംപോലെ സൂപ്പർ സ്‌പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക ഉണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയണമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

മുൻപ് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂന്തുറയിൽ എത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്ഷേപം, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ,poonthura video ഇതിന് ബദൽ മാർഗമെന്നോണമാണ് വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന പ്രവർത്തനത്തിന് മാർഗമൊരുക്കിയത്.

Story Highlights pinarai vijayan, poonthura video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top