കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടി

Karipur, gold smuggling

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം തിരുവനന്തപുരത്തേക്ക് കടത്താനായിരുന്നു നീക്കം എന്നാണ് സൂചന.

അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയിലായെന്ന് സൂചന. സ്വര്‍ണം വാങ്ങിയതായി സംശയിക്കുന്ന ആളെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മലപ്പുറത്താണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഇന്നലെ പിടിയിലായിരുന്നു. ബംഗളൂരുവില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. കസ്റ്റംസും എന്‍ഐഎയും സംയുക്തമായി ചേര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടി#goldseized #karipur #goldsmuggling

Posted by 24 News on Saturday, July 11, 2020

ജൂലൈ അഞ്ചിനാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നു. 2019-20 വര്‍ഷത്തില്‍ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളിലൂടെ കടത്തിയത് 400 കിലോഗ്രാം സ്വര്‍ണമാണ്.

Story Highlights Three kg of gold seized from Karipur, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top