പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് തൂങ്ങി മരിച്ച നിലയിൽ

bjp leader Debendra Nath found dead

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേബേന്ദ്ര നാഥ് റേയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കൊൽക്കത്തയിലെ ഹെംതാബാദ് പ്രദേശത്തെ വടക്ക് ദിനജ്പൂർ ജില്ലയിലെ സ്വവസതിയിൽ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐഎമ്മിന്റെ പട്ടിക വിഭാഗം സംവരണ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ച ദേബേന്ദ്രനാഥ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടുകയായിരുന്നു.

Story Highlights bjp leader Debendra Nath found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top