കോൺഗ്രസിന്റെ വാതിൽ എപ്പോഴും തുറന്നുതന്നെ; പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് രൺദീപ് സിംഗ് സുർജേവാല

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി നിലനിൽക്കെ സമാധാന ശ്രമവുമായി മുതിർന്ന നേതാക്കൾ രംഗത്ത്.
കോൺഗ്രസ് കുടുംബത്തിൽ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കിൽ ഉടൻ പരിഹാരം കാണുമെന്ന് പാർട്ടി ദേശീയ വക്താവുകൂടിയായ രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാൻ ജയ്പൂരിലെത്തിയതാണ് അദ്ദേഹം.

പാർട്ടി എപ്പോഴും അംഗങ്ങൾക്കൊപ്പമാണ്. സച്ചിനും മറ്റുള്ളവർക്കുമായി കോൺഗ്രസിന്റെ വാതിലുകൾ എപ്പോഴും തുറന്നുതന്നെ കിടക്കും. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം താനും അക്കാര്യം ഉറപ്പു നൽകുന്നുവെന്നും സുർജേവാല പറഞ്ഞു. രാജസ്ഥാൻ സർക്കാർ ഉലയുന്ന ഘട്ടത്തിലല്ല. അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.

സച്ചിൻ പൈലറ്റ് 30 എംഎൽഎമാരുമായി ഡൽഹിയിലെത്തിയതോടെ രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്.

Story Highlights Randeep singh surjewale, Sachin pilot, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top