കുവൈത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു

കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 54894 ആയി. 49 മലയാളികൾ ഉൾപ്പടെ മരിച്ചവരുടെ ആകെ എണ്ണം 390 ആണ്. 836 പേർക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതോടെ വൈറസ് ബാധിച്ചു 49 മലയാളികൾ അടക്കം മരിച്ചവരുടെ എണ്ണം 390 ആയി ഉയർന്നു. രോഗബാധ മൂലം വിവിധ ആശുപത്രികളിൽ ചിത്സയിലായിരുന്ന 4 പേർക്ക് കൂടി ഇന്ന് ജീവൻ നഷ്ടമായി. അതോടൊപ്പം 836 പേർക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 549 പേർ സ്വദേശികളും, 287 പേർ വിദേശികളും ആണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുനോക്കിയാൽ, ഫർവാനിയ-175, ഹവല്ലി- 131, അഹമ്മദി-227, ക്യാപിറ്റൽ സിറ്റി- 108, ജഹ്റ-197 എന്നിങ്ങനെ ആണ് കൊവിഡ് കേസുകളുടെ കണക്ക്.
Read Also : വീണയുടെ വിവാഹ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം; പ്രതികരിച്ച് എ എ റഹീം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 649 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ ആകെ എണ്ണം 44610 ആയിരിക്കുകയാണ്. ഇപ്പോൾ 9894 പേരാണ് ചികിത്സയിലുള്ളതെന്നും ഇതിൽ 151 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധി അബ്ദുള്ള അൽ സനദ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
Story Highlights – covid, uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here