ക്ലാസിക് ചിത്രം മാഡ് മാക്‌സിലെ ‘ഫിഫി’ ആദ്യമായി ഇന്ത്യന്‍ സിനിമയില്‍

Thariode: The Lost City'

ഇതിഹാസ താരം റോജര്‍ വാര്‍ഡ് ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ചിത്രത്തിലൂടെയാണ് വാര്‍ഡ് തന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയന്‍ സിനിമയുടേയും ടെലിവിഷനിന്റെയും ചരിത്രത്തില്‍ മാറ്റി നിര്‍ത്തനാവാത്ത വ്യക്തിയാണ് റോജര്‍ വാര്‍ഡ്. സ്റ്റോണ്‍ (1974), ദി മാന്‍ ഫ്രം ഹോംഗ് കോംഗ് (1975), മാഡ് ഡോഗ് മോര്‍ഗണ്‍ (1976), മാഡ് മാക്‌സ് (1979) ടര്‍ക്കി ഷൂട്ട് (1982) തുടങ്ങി ഒട്ടനവധി നിരവധി ക്ലാസിക് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കാഴ്ചവെച്ച നടനാണ് ഇദ്ദേഹം.

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി. നിര്‍മല്‍ തന്നെയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. ചിത്രത്തിലെ പ്രധാന വിദേശ താരങ്ങളുടെ പേരുകള്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ബില്‍ ഹച്ചന്‍സ്, ലൂയിങ് ആന്‍ഡ്രൂസ്, അലക്‌സ് ഓ നെല്‍, കോര്‍ട്ട്‌നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍ ബേണ്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുടെ പേരുകള്‍ മുന്‍പേ പുറത്തുവിട്ടതിനു പുറമെയാണ് ടീം തരിയോട് ഈ പുതിയ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്.

Read Also : പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുന്നു

2022 അവസാനത്തോടെ തുടങ്ങുന്ന ചിത്രത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലബാറിലെ തരിയോടില്‍ നടന്ന സ്വര്‍ണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലീഷ് അടക്കം മറ്റ് പല ഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. നിര്‍മല്‍ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.

Story Highlights Legendary actor Roger Ward ‘Thariode: The Lost City’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top