Advertisement

പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുന്നു

July 10, 2020
Google News 3 minutes Read
kaduva movie shooting soon

പൃഥ്വിരാജ നായകനായ കടുവ എന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് വിവരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ചിത്രത്തിൻ്റെ പകർപ്പവകാശം ലംഘിച്ച് സുരേഷ് ഗോപിയെ നായകനാക്കി അനൗൺസ് ചെയ്ത കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രം ഹൈക്കോടതി വിലക്കിയിരുന്നു. ഇതിൻ്റെ അലയൊലികൾ കെട്ടടങ്ങും മുൻപാണ് സിനിമ ചിത്രീകരണം തുടങ്ങുമെന്ന് കടുവ ടീം അറിയിച്ചത്.

Read Also : ‘കടുവയെ കുറുവച്ചന്‍ മോഷ്ടിച്ചതോ..?’ ജിനുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍…

സുരേഷ്‌ഗോപിയുടെ 250 ാം ചിത്രമെന്ന നിലയിലായിരുന്നു കടുവാക്കുന്നേൽ കുറുവച്ചൻ പ്രഖ്യാപിക്കപ്പെട്ടത്. ഇതേ തുടർന്ന് കടുവയുടെ തിരക്കഥാകൃത്തായ ജിനു ഏബ്രഹാം ആണ് കോടതിയെ സമീപിക്കുകയായിരുന്നു. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് സ്വന്തമാക്കി എന്നാണ് ആരോപണം. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ.

#Kaduva Rolling soon!Kaduva Movie

Posted by Prithviraj Sukumaran on Friday, July 10, 2020

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ടാണ് ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

Read Also : സുരേഷ് ഗോപിയുടെ 250 -ാം ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രീകരണത്തിന് കോടതി വിലക്ക്

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ഷാജി കൈലാസ് ആണ് സംവിധാനം. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി.

Story Highlights kaduva movie shooting soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here