സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍സള്‍ന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സും, വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും കേസില്‍ പ്രതികളാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ സര്‍ക്കാരും പൊലീസും സംരക്ഷിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വപ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.
Read Also : അന്വേഷണം ഓഫീസിലേക്കും എത്തട്ടെ, അതില്‍ പേടിയില്ല ; മുഖ്യമന്ത്രി
ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ പരാതിയിലാണ് കേസ്. വിശ്വാസ വഞ്ചന നടത്തി ചതിച്ച് ജോലി സമ്പാദിക്കണമെന്ന ഉദ്ദേശത്തോട് കൂടി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് എഫ്‌ഐആര്‍. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹേബ് അംബേക്ദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ രജിസ്റ്റര്‍ നമ്പറിലുള്ള സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന വ്യാജമായി സമ്പാദിച്ചത്. രണ്ടാം പ്രതിയായ കണ്‍സള്‍ട്ടന്‍സി സ്ഥാപനം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, മൂന്നാം പ്രതി വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും എഡ്ജ് 2020 എന്ന പദ്ധതിയില്‍ സ്വപ്നയെ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു. വഞ്ചനയിലൂടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വപ്ന കൈപ്പറ്റിയെന്നും ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എംഡി ജയശങ്കര്‍ പ്രസാദിന്റെ പരാതിയിലുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് കേസന്വേഷിക്കുന്നത്.
Story Highlights – Police registered case against Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here