സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി യുഡിഎഫ്

സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇതിന്റെ ചുമതല ഏൽപിച്ചതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഗൗരവമായ ചർച്ച നടന്നു. സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനാണ് തീരുമാനിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. കള്ളക്കടത്ത് കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. എങ്കിൽ പോലും വ്യക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലീവെടുക്കാൻ പറയുന്നത് ഉചിത നടപടിയല്ലെന്നും ബെന്നി ബെഹ്നാൻ വിശദീകരിച്ചു.

Story Highlights Benny behnan, Gold smuggling, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top