സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 396 പേർക്ക്

Covid through contact; Strict regulations in Kochi

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 396 പേർക്ക്. തിരുവനന്തപുരം ജില്ലയിലെ 177 പേർക്കും, എറണാകുളം ജില്ലയിലെ 58 പേർക്കും, കോഴിക്കോട് ജില്ലയിലെ 53 പേർക്കും, തൃശൂർ ജില്ലയിലെ 32 പേർക്കും, മലപ്പുറം ജില്ലയിലെ 22 പേർക്കും, കാസർഗോഡ് ജില്ലയിലെ 20 പേർക്കും, ആലപ്പുഴ ജില്ലയിലെ 17 പേർക്കും, കൊല്ലം ജില്ലയിലെ 12 പേർക്കും, കോട്ടയം ജില്ലയിലെ 3 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്കാണ്. സമ്പർക്കത്തിലൂടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത് എന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Read Also : കോഴിക്കോട് തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ആരോഗ്യ പ്രവർത്തകർ- എട്ട്, ബിഎസ്എഫ്- ഒന്ന്, ഐടിബിപി- രണ്ട്, സിഐഎസ്എഫ്- രണ്ട് എന്നിങ്ങനെയാണ്. 181 പേർ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തരായി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴയിലെ ചുനക്കരയിലെ നസീർ ഉസ്മാൻ കുട്ടി (47) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക് തിരുവനന്തപുരം-201, എറണാകുളം- 70, മലപ്പുറം- 58, കോഴിക്കോട്- 58, കാസർഗോഡ്- 44, തൃശൂർ- 42, ആലപ്പുഴ-34, പാലക്കാട്- 26, കോട്ടയം- 25, കൊല്ലം- 23, വയനാട്- 12, കണ്ണൂർ- 12, പത്തനംതിട്ട- 3 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് 227 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Story Highlights covid, coronavirus, transmission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top