Advertisement

കോഴിക്കോട് തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

July 14, 2020
Google News 1 minute Read
covid today 127 kerala

കോഴിക്കോട് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ജാഗ്രതാ പൂർണമായ പ്രതിരോധ നടപടികൾ തൂണേരിയിൽ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രണ്ട് പേരിൽ നിന്ന് 53 പേർക്കാണ് തൂണേരിയിൽ കൊവിഡ് ബാധിച്ചത്. ഒരു സ്ത്രീക്കും പുരുഷനും ആയിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവർക്ക് എല്ലാം ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്. ഉപയോഗ ശൂന്യമായ മാസ്‌കുകളും കൈയുറകളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് അപകടമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് രോഗമുക്തിയുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രത്യേക ആന്റിജൻ പരിശോധനയിൽ 47പേർക്കും നാദാപുരം ആശുപത്രിയിൽ നടന്ന പരിശോധനയിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കത്തിലൂടെ 3 പേർക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ സമ്പർക്ക കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

Read Also : സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ; അടുത്തത് സമൂഹ വ്യാപനം: മുഖ്യമന്ത്രി

തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ നാൽപ്പത്തിയേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാദാപുരത്തും, തിരുവണ്ണൂരും മൂന്ന് പേർക്ക് രോഗബാധയുണ്ടായി. ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗബാധയുണ്ടായത് കോഴിക്കോടേയും, കണ്ണൂരിലേയും കണ്ണൂരിലേയും മരണവീടുകൾ സന്ദർശിച്ചതിലൂടെയെന്ന് ജില്ല കളക്ടർ പറഞ്ഞു. നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടർ സാംബശിവ അറിയിച്ചിരുന്നു.

Story Highlights triple lock down, covid, thuneri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here