മാസ് ലുക്കിൽ ഭാവന; ഭജറംഗി 2 ടീസർ യൂട്യൂബിൽ ട്രെൻഡിംഗ്

BHAJARANGI 2 teaser trending

ഭാവന കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭജറംഗി 2 എന്ന കന്നഡ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിംഗാകുന്നു. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

ശിവരാജിന്റെ പിറന്നാൾ ദിനമായ ജൂലൈ 11 നാണ് ടീസർ പുറത്തിറങ്ങുന്നത്. നിലവിൽ യൂട്യൂബ് ട്രെൻഡിംഗിന്റെ 13-ാം സ്ഥാനത്താണ് ട്രെയ്‌ലർ. 2013 ൽ പുറത്തിറങ്ങിയ ഭജറംഗിയുടെ രണ്ടാം ഭാഗമാണ് ഭജറംഗി 2.

എ ഹർഷ സംവിധാനം ചെയ്യുന്ന ചിത്രം ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അർജുൻ ജന്യയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Story Highlights BHAJARANGI 2 teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top