മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 2.60 ലക്ഷം കടന്നു. ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം. തമിഴ്‌നാട്ടിൽ മരണസംഖ്യ 2000 കടന്നു. മേഘാലയിൽ 10 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ 6497 പുതിയ കേസുകളും 193 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,60,924 ഉം മരണസംഖ്യ 10,482ഉം ആയി. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ഇറാനെ മറികടന്നു. മുംബൈയിലും പൂനെയിലും സ്ഥിതി മോശമായി തുടരുന്നു തമിഴ്‌നാട്ടിൽ 4,328 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 66 പേർക്ക് ജീവൻ നഷ്ടമായി. ചെന്നൈയിൽ മാത്രം 78,573 കൊവിഡ് കേസുകൾ. ഡൽഹിയിൽ 40 പേർ കൂടി മരിച്ചു. 1246 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,13, 740 ആയി. ആകെ മരണം 3411 ആയി ഉയർന്നു. ഗുജറാത്തിൽ കൊവിഡ് ബാധിതർ 42,808 ഉം മരണം 2056ഉം ആയി. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 73 പേർ മരിച്ചു. 2738 പുതിയ രോഗികൾ. ആകെ കൊവിഡ് കേസുകൾ 41,581ഉം മരണം 759ഉം ആയി. ഉത്തർപ്രദേശിലും, പശ്ചിമ ബംഗാളിലും സ്ഥിതി മോശമായി തുടരുന്നു.കുൽഗാമിൽ സിആർപിഎഫ് സബ്ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മൂലം സിആർപിഎഫിലെ പന്ത്രണ്ടാമത്തെ മരണമാണിത്.
Story Highlights – covid maharashtra,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here