ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസ്; ശേഖർ കുമാറിനെതിരെ കർശന നടപടിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്

ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കർശന നടപടിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ശേഖർ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഒരാഴ്ച്ചക്കകം ഡയറക്ടർ ഓഫ് എൻഫോഴ്‌സിമന്റിന് റിപ്പോർട്ട് നൽകും. വിജിലൻസ് കൈക്കൂലി കേസിലെ പങ്കും, സമൻസ് വിവരം ചേർന്നതുമാണ് ഇഡി സോണൽ അഡിഷണൽ ഡയറക്ടർ അന്വേഷിക്കുക.
ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാൻ ഇടപെട്ടിരുന്ന ആളാണ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നാണ് വിജിലൻസ് നിഗമനം. ഇയാൾക്ക് ശേഖർ കുമാർ അടക്കമുള്ള ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണെന്നും വിജിലൻസ് സംശയിക്കുന്നു. മൂന്നാംപ്രതി മുകേഷ് മുരളി ഹവാല ഏജന്റ് ആണ്.
Read Also: ‘കൊടകര കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഇഡി ഉദ്യോഗസ്ഥർ’; എംവി ഗോവിന്ദൻ
തട്ടിപ്പുപണം ഹവാലയായി വിവിധ സംസ്ഥാനങ്ങളിലേക്ക് കൈമാറുന്നത് വിലയിരുത്തൽ. രണ്ടാം പ്രതി വിത്സനും തട്ടിപ്പിന്റെ ഒരു പങ്ക് ലഭിക്കും. പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം മാത്രം ശേഖർ കുമാറിനെ വിളിപ്പിക്കാമെന്നാണ് വിജിലൻസ് തീരുമാനം.
Story Highlights : Enforcement Directorate to take strict action against Shekhar Kumar in bribery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here