Advertisement

കീം പ്രവേശന പരീക്ഷ ഈ മാസം 16ന്

July 14, 2020
Google News 2 minutes Read
keam

2020-21 വർഷത്തിലെ കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 110280 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ മുൻകരുതലോടെ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്തെ സൂപ്പർ സ്‌പ്രെഡ് മേഖലകളിൽ 70 വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രം ലഭ്യമാക്കും. 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിൽ പരീക്ഷ എഴുതാം.

ഹയർസെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തിയത് ഫലപ്രദമായാണ്. 3,020 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടന്നതെന്നും മുഖ്യമന്ത്രി.

Read Also : ടെലഗ്രാമിലൂടെ വ്യാജ ഷോപ്പിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു; ജാഗ്രത വേണമെന്ന് പൊലീസ്

അതേസമയം തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ കൊവിഡിന്റെ കാര്യത്തിൽ പ്രവർത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡ് മെമ്പർമാരുടെയും കൗൺസിലർമാരുടെയും പങ്ക് വലുതാണ്. രോഗ ബാധ ഉണ്ടാകാതിരിക്കാനും പടരുന്നത് തടയാനും ഇടപെടൽ വേണം. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ മേഖലകളിൽ നിരന്തരമായി ഇടപെടണം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള തീരമേഖലകളിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കണം. അതേസമയം ഐടിബിപിയിലെ രോഗവ്യാപനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി മേധാവിയുമായി ആശയ വിനിമയം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 130 ഐടിബിപി ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209 ടെസ്റ്റുകൾ നടത്തി. ആലപ്പുഴയിലെ ഐടിബിടി നൂറനാട്, കായംകുളം, ചേർത്തല താലൂക്കിലെ പള്ളിത്തോട് എന്നിവിടങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തും.

Story Highlights keam entrance exam, covid, coronanvirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here