പരാതി പറയാന്‍ സ്റ്റേഷനിലെത്തി: അമ്മയും മക്കളും വീട്ടിലേക്ക് മടങ്ങിയത് കൈനിറയെ സമ്മാനങ്ങളുമായി

ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയ വീട്ടമ്മക്കും മക്കള്‍ക്കും കുടുംബത്തിലെ പ്രശ്ന പരിഹാരത്തിനൊപ്പം പൊലീസിന്റെ വക കൈനിറയെ സമ്മാനങ്ങളും ബിരിയാണിയും. ചോക്കാട് നാല്‍പ്പത് സെന്റ്് കോളനിയിലെ ആതിരക്കും മക്കള്‍ക്കുമാണ് കാളികാവിലെ ജനകീയ പൊലീസിന്റെ സ്നേഹ സമ്മാനങ്ങള്‍ ലഭിച്ചത്.

അഞ്ച് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി അഞ്ചുമക്കള്‍ക്കുമൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി കേട്ട പൊലീസ് ഭര്‍ത്താവ് രാജനേയും വിളിപ്പിച്ചു. എസ്‌ഐ സി.കെ. നൗഷാദ് രാജനുമായും ആതിരയുമായും സംസാരിച്ച് കുടുംബ പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കി.

പ്രശ്‌നപരിഹാരം കണ്ടപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. കുട്ടികള്‍ക്ക് വിശന്ന് തുടങ്ങി. ഇതോടെ കുട്ടികള്‍ക്ക് പൊലീസുകാര്‍ ബിരിയാണി വാങ്ങിക്കൊടുക്കുകയായിരുന്നു. ബിരിയാണിപ്പൊതി കിട്ടിയതോടെ എല്ലാവരും ഏറെ സന്തോഷത്തിലായി. കൂടാതെ പഠനസാമഗ്രികളുടെ കുറവുണ്ടെന്ന് അറിയിച്ച കുട്ടികള്‍ക്ക് പൊലീസുകാര്‍ സ്വരൂപിച്ച പണം കൊണ്ട് നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നല്‍കുകയും ചെയ്തു. ഇവര്‍ക്ക് തിരിച്ച് കോളനിയിലേക്ക് മടങ്ങിപ്പോകാനുള്ള വാഹനംകൂടി പൊലീസുകാര്‍ ഒരുക്കിക്കൊടുത്തു.

പരാതി പറയാൻ സ്റ്റേഷനിലെത്തി: വീട്ടിലേക്ക് മടങ്ങിയത് കൈനിറയെ സമ്മാനങ്ങളുമായിമാതൃകയായി കാളികാവ് പൊലീസ് സ്റ്റേഷനിലെ …

Posted by Kerala Police on Monday, July 13, 2020

Story Highlights kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top