മലപ്പുറത്ത് കൊവിഡ് ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരം

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താഴേക്കോട് അരക്കുപറമ്പ് സ്വദേശിയുടെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് നിലവിൽ 543 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ അധികവും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. അതേസമയം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ശുചീകരണ തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഒപി നിർത്തിവച്ചു. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന താനൂർ നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി ഈ മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. പൊന്നാനിയിലും ജാഗ്രത കർശനമാക്കി. ഉൾറോഡുകൾ പൂർണമായും അടച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ നിലനിൽക്കും.

Story Highlights Coronavirus, Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top