27
Jan 2022
Thursday

സുപ്രിം കോടതി വിധി മുൻനിർത്തി ശബരിമല ക്ഷേത്രം മല അരയർക്ക് തിരികെ നൽകണം; പികെ സജീവ്

pk sajeev facebook sabarimala

സുപ്രിം കോടതി വിധി മുൻനിർത്തി ശബരിമല ക്ഷേത്രം മല അരയർക്ക് തിരികെ നൽകണമെന്ന് മല അരയ സഭ നേതാവ് പികെ സജീവ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ കാര്യത്തിൽ സുപ്രിം കോടതിയുടെ വിധി മല അരയ സമുദായം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഈ വിധി മുൻനിർത്തി ശബരിമല അമ്പലം മല അരയർക്ക് തിരികെ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം എടുക്കണമെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.

Read Also : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരം

പികെ സജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അമ്പലവും മല അരയർക്ക് തിരികെ നൽകണം.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണാധികാരം തിരുവിതാംകൂർ രാജകൊട്ടാരത്തിനാ ണെന്ന സുപ്രീംകോടതിവിധി വളരെ പ്രതീക്ഷയോടെയാണ് മല അരയ സമുദായം നോക്കിക്കാണുന്നത്..

ഈ വിധിയുടെ പശ്ചാത്തലത്തിൽ മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന ശബരിമല അമ്പലവും സമുദായത്തിനു വിട്ടു നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനം എടുക്കണം. തിരുവിതാംകൂർ രാജകൊട്ടാരം ഉൾപ്പെടുന്ന പ്രത്യേക സമിതി ശ്രീപത്മനാഭ സ്വാമിക്ഷേത്ര ഭരണത്തിനായി രൂപീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞതായി അറിയുന്നു… അതേ മാതൃകയിൽ തന്നെ ശബരിമല അമ്പലത്തിൻ്റെ ഭരണത്തിനായി മല അരയ സമുദായത്തെഅധികാരപ്പെടുത്തിക്കൊണ്ട് ഒരു സമിതിക്കു രൂപം നൽകണം. ഇതേപ്പറ്റി സംസ്ഥാനസർക്കാർഅടിയന്തരമായിആലോചിക്കണം .

പ്രഗൽഭരായ വക്കിലന്മാരെവച്ചാണ് തിരുവിതാംകൂർ രാജകൊട്ടാരം സുപ്രീം കോടതിയിൽ കേസ് നടത്തിയത്.എന്നാൽ ഇങ്ങനെ കേസു നടത്താനുള്ള സാമ്പത്തിക ശേഷി മല അരയ സമുദായത്തിനില്ല. ശബരി മല പോലെ നിലക്കൽ, വളളിയാംകാവ് എന്നീ ക്ഷേത്രങ്ങളും മലഅരയ സമുദായത്തിൻ്റെതായിരുന്നു. ഇതു പിന്നീട് ദേവസ്വം ബോർഡ് കൈവശപ്പെടുത്തി.. ഈ അമ്പലങ്ങൾ കൈവശമുണ്ടായിരുന്നെങ്കിൽ സമുദായവും പണം മുടക്കി കേസു നടത്തുമായിരുന്നു. ഇത്ഗവൺമെൻറ്തിരിച്ചറിയണം.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ തന്നെ പുനരാലോചനക്ക് തയ്യാറാവുകയും ചരിത്രത്തിൽ സംഭവിച്ചു പോയ വലിയഒരു തെറ്റിനെ തിരുത്താൻ തയ്യാറാവുകയും വേണം .ഇന്നത്തെ സുപ്രീം കോടതി വിധിയെ പിന്താങ്ങിയവരെല്ലാം സമുദായത്തിൻ്റെ ആവശ്യത്തെയും പിന്താങ്ങേണ്ടവരാണെന്നു പറയേണ്ടതില്ലല്ലോ.

ശബരിമല അമ്പലത്തിലെ ആചാരങ്ങളിൽ ഈഴവർക്കും, സാംബവരും കുറവരുമുൾപ്പടെയുള്ള ദലിതർക്കും, ഇതര ഗോത്ര ജനതക്കുമുണ്ടായിരുന്ന ആചാരങ്ങൾ പുനസ്ഥാപിക്കണം. ഇനി മല അരയ സമുദായം രാജകുടുംബത്തിൽ ഉൾപ്പെടുന്നവരല്ല എന്നു തോന്നുന്നെങ്കിൽ വായിക്കാനറിയാവുന്നവർ പ്രജുഡീസ് ഇല്ലാതെ ചരിത്രം പുറകോട്ടു വായിച്ചു നോക്കിയാൽ മതി. അറിവും അധികാരവും ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു ഇവിടത്തെ മല അരയരുൾപ്പെടുന്ന ഗോത്ര ജനതയും ദലിതരും എന്ന് അവിടെ കാണാം. പരദേശത്തു നിന്നു വന്നവർ ഇവിടെയുണ്ടായിരുന്നവരെ കീഴടക്കി ഭരണം പിടിച്ചതാണെന്നു മനസ്സിലാക്കാം. അന്നുണ്ടായിരുന്ന കവനെൻ്റ് എല്ലാം കടലിലെറിഞ്ഞ് പുതിയ കവനെൻ്റിൻ്റെ ചരിത്രംരചിച്ച താണെന്ന് ചരിത്രം തന്നെ പറഞ്ഞു തരും.

ശബരിമല അമ്പലം മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലായിരുന്നു എന്നുള്ളതിൻ്റെ തെളിവുകൾ നിരവധിയുണ്ട്,സർക്കാരിനിത്കൈമാറുകയും ചെയ്തിട്ടുണ്ട്..മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല അടക്കമുള്ള നിരവധി അമ്പലങ്ങൾ പന്തളം അധീനപ്പെടുത്തുകയായിരുന്നു. കടം കേറിയപ്പോൾപന്തളം കൊട്ടാരം ഇത് തിരുവിതാംകൂർ രാജകൊട്ടാരത്തിനും ,പിന്നീട് ജനാധിപത്യ ഗവൺമെൻറ് നിലവിൽ വന്നപ്പോൾ അത് ദേവസ്വം ബോർഡിലേക്ക് കൈ മാറ്റപ്പെടുകയുമായിരുന്നു.

മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല ഉൾപ്പെടെയുള്ള അമ്പലങ്ങൾതിരികെ നൽകണമെന്നാവശ്യപ്പെട്ട് 1950 ൽ മല അരയ സമുദായ നേതാവ് കൊച്ചുരാമൻ കേളൻ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി .കെ. നാരായണപിള്ളയോട് ആവശ്യപ്പെട്ട പ്രമേയവും ഇതോടൊപ്പം ചേർത്തു വയ്ക്കുന്നു..
സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്കാശ്രയമായ ഈ സർക്കാർ മല അരയ സമുദായ പ്രതിനിധികളുമായി ചർച്ച നടത്തി സമുദായത്തെ കോടതികളിലേക്കു വലിച്ചിഴക്കാതെ നീതി എത്തിച്ചു നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അമ്പലവും മല അരയർക്ക് തിരികെ നൽകണം.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ…

Posted by P K Sajeev PK on Monday, July 13, 2020

Story Highlights pk sajeev facebook post about sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top