കൊവിഡ്; ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

corona

കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും . കാര്‍ഡില്ലാത്തവരെ മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കില്ല.

കടകളില്‍ സാനിറ്റൈസര്‍, ഗുണനിലവാരമുള്ള മാസ്‌ക്, കൈയ്യുറ എന്നിവ നിര്‍ബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളില്‍ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന് കടകളില്‍ കൃത്യമായ മാര്‍ക്കിംഗ് വേണം. വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും. കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണം. പകുതി ജീവനക്കാര്‍ക്ക് ഒരാഴ്ച, പകുതി അടുത്ത ആഴ്ച എന്ന രീതിയില്‍ കടയുടെ പ്രവര്‍ത്തനം ക്രമീകരിക്കണം. ചരക്കു ലോറികള്‍ക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കര്‍ശനമാക്കും. കടയുടെ പുറത്തു പടികളില്‍ വച്ച് കച്ചവടം അനുവദിക്കില്ല.

പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള സാധങ്ങള്‍ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

Story Highlights Restrictions tightened in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top