അന്ധതയും ഭിന്നശേഷിയും അഭിനയിച്ചത് 15 വർഷം; സർക്കാരിനെയും ഭർത്താവിനെയും പറ്റിച്ച് 65കാരി തട്ടിയെടുത്തത് ഒരു മില്യൺ യൂറോയുടെ ആനുകൂല്യങ്ങൾ

Woman Fakes Blindness

അന്ധയും ഭിന്നശേഷിക്കാരിയുമായി അഭിനയിച്ച് 65കാരി തട്ടിയെടുത്തത് ഒരു മില്യൺ യൂറോയുടെ സർക്കാർ ആനുകൂല്യങ്ങൾ. 15 വർഷങ്ങളോളം തട്ടിപ്പ് നടത്തിയതിനു ശേഷമാണ് ഇവർ പിടിയിലായത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ക്രിസ്റ്റീന പോംഫ്രേയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. 2002ൽ തുടങ്ങിയ തട്ടിപ്പാണ് 15 വർഷങ്ങൾക്കു ശേഷം അവസാനിച്ചത്.

സഹോദരിയുടെയും സഹോദര ഭാര്യയുടെയും ഭർത്താവിൻ്റെ മരണപ്പെട്ടു പോയ ആദ്യ ഭാര്യയുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയെടുത്താണ് അവർ ഈ തട്ടിപ്പ് നടത്തിയത്. ജീവിക്കാനുള്ള അലവൻസും ഹൗസിംഗ് ബെനഫിറ്റും ഇൻകം സപ്പോർട്ടും ഉൾപ്പെടെ മാസം 16000 രൂപ സർക്കാർ ഇവർക്ക് നൽകിപ്പോന്നിരുന്നു. ക്രിസ്റ്റീനയുടെ മൂന്നാം ഭർത്താവായ ജോൺ പോംഫ്രേ തനിക്ക് ഭാര്യയുടെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി. തനിക്ക് ഭാര്യ ചെയ്തു പോന്ന പ്രവൃത്തികളെപ്പറ്റി അറിവില്ലായിരുന്നു എന്നും എന്നെ ജീവിതം ഭാര്യ തകർത്തു എന്നും ജോൺ ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Read Also : ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വാഹന തട്ടിപ്പ്; ജാഗ്രത വേണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

“ഞങ്ങൾ ആദ്യം കണ്ടപ്പോൾ, താൻ ഒരു ലക്ഷപ്രഭുവാണെന്നാണ് ക്രിസ്റ്റീന പറഞ്ഞത്. ആദ്യം കണ്ടതിനു മാസങ്ങൾക്കു ശേഷം അവൾ എനിക്ക് ഒരു ആഡംബര കാർ വാങ്ങി നൽകി. ഞങ്ങൾ ഒരുമിച്ച് വിനോദസഞ്ചാരത്തിനു പോയിരുന്നു. അതൊക്കെ അവളുടെ പണം കൊണ്ടായിരുന്നു.”- ജോൺ പറഞ്ഞു.

2007 മുതൽ ക്രിസ്റ്റീനയെ നിരീക്ഷിച്ചു വന്ന അധികൃതർ അവർ തട്ടിപ്പ് നടത്തുകയാണെന്ന് ഉറപ്പാക്കിയതിനു ശേഷം പിടികൂടുകയായിരുന്നു. തെറ്റ് സമ്മതിച്ച ക്രിസ്റ്റീനയെ കോടതി 3 വർഷത്തേക്ക് തടവുശിക്ഷക്ക് വിധിച്ചു.

Story Highlights Woman Fakes Blindness For Over 15 Years To Scam £1M Benefits

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top