ഇടുക്കി ജില്ലയില്‍ 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി.
- ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി)
- കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ)
- അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട)
- ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഒന്ന്,ആറ്, ഏഴ് വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
- ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍)
- കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം)
- ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് (ടീ കമ്പനി)
- പീരുമേട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് (മേലഴുത)
- സേനാപതി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് (വെങ്കലപ്പാറ)
എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
Story Highlights – 17 wards declared as containment zones in idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here