Advertisement

എറണാകുളം ജില്ല കൊവിഡ് വ്യാപന ആശങ്കയില്‍; ഇന്ന് 65 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

July 15, 2020
Google News 1 minute Read
covid 19, coronavirus, ernakulam

എറണാകുളം ജില്ല കൊവിഡ് വ്യാപന ആശങ്കയില്‍. ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചെല്ലാനം, ആലുവ പ്രേദശങ്ങളില്‍ സൂപ്പര്‍ സ്‌പ്രെഡ് സാധ്യതയെന്ന് വിലയിരുത്തല്‍. അഞ്ചു ദിവസത്തിനിടെ 192 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ള ചെല്ലാനത്തും ആലുവയിലും സൂപ്പര്‍ സ്‌പ്രെഡ് ഭീഷണി ഉയരുന്നുണ്ട്. 39 പേര്‍ക്ക് കൂടി ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് 142 പേരാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പ്രദേശത്തു 23 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലുവ, കീഴ്മാട്, രായമംഗലം എന്നിവിടങ്ങളിലും കൊവിഡ് ആശങ്ക വര്‍ധിക്കുന്നുണ്ട്. ജൂണ്‍ 11 ന് മരിച്ച രായമംഗലം സ്വദേശിയുടെ കുടുംബത്തിലുള്ള ആറു പേര്‍ക്ക് കൂടി രോഗം ബാധിച്ചു. സമ്പര്‍ക്ക വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് പ്രാഥമിക ചികിത്സക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സ കേന്ദ്രങ്ങളുടെ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും.

Story Highlights covid 19, coronavirus, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here